Friday 5 August 2011

ഫൂട്ട് ലൂസ്

അസംഘടിത മേഖല എന്ന് പറയുന്നത് വ്യാവസായിക രൂപാന്തരീകരണത്തിന്റെ ആദ്യഘട്ടത്തില്ഉത്ഭവിക്കുന്ന ഒന്നാണെന്നും , പിന്നീട് വാണിജ്യവത്ക്കരണം, വ്യവസായവത്ക്കരണം എന്നിവയില്‍ നിന്നും പ്രാപ്യമാകുന്ന ദ്രവ്യലാഭങ്ങളുടെ ഏകീകരണഫലമായി  മേഖല അപ്രത്യക്ഷമാകും എന്നും ഒരു ക്രമീകൃത വ്യവസായ മേഖലയ്ക്കു രൂപം കൊടുക്കും എന്നും ഉള്ള പൊതുധനശാസ്ത്ര മതം ഞാന്‍ ഉരുവിട്ട് പഠിച്ചതാണ് പല തവണ.

അത് ശരിയല്ല എന്ന് പറഞ്ഞു തന്നു ,ഉച്ച വെയിലത്ത്‌ ആടിനെ മേയ്ച്ചു കൊണ്ടു പോയ   ഫൂട്ട് ലൂസ് ചേട്ടന്‍  . കക്ഷി പുലിയാണ്, ദളിതനാണ്, ഉത്തരേന്ത്യന്‍ നഗരവാസിയാണ് (പത്തനം ആറു മാസം, കൊഞ്ഞനം ആറു മാസം)...

പാശ്ചാത്യ നാടുകളെപ്പോലെയല്ല മുതലാളിത്തം വൈകിയ ഭാരതം , ചേട്ടന്‍ മൊഴിഞ്ഞുജനപ്പെരുപ്പം(കോണ്ടം വില്‍ക്കുന്ന ആയിരക്കണക്കിന് അസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടു കൂടി ) ആണത്രേ പിന്നോക്ക, അവികസിത രാജ്യത്ത് അസംഘടിത മേഖല, ഫൂട്ട് ലൂസ് കര്‍മ്മകരന്‍മാര്‍ എന്നിവരെ സൃഷ്ടിച്ചു- പാലിച്ചു  കൊണ്ടിരിക്കുന്നത്...


 നവ ലിബറലിസം എന്ന സാമ്പത്തികനയമാതൃക തൊഴില്ചന്തയുടെ അനൗപചാരികസ്വഭാവത്തിനും യൗക്തികരീതികള്‍ക്കും സഭ്യത കൂട്ടിക്കൊടുക്കുന്ന പിമ്പ്  ആവുന്നു, ആട് മോങ്ങി. സംഘടിത മേഖലയില്പോലും നവ ലിബറലിസം സ്ഥിര കര്‍മ്മകരന്‍മാരെ ചവിട്ടിപുറത്താക്കി  'ഒപ്പന്തകര്‍മ്മകരന്‍മാരെ വാതില്‍ തുറന്നു വിളിച്ചു കേറ്റുന്നു.


 അനൗപചാരിക അസംഘടിതത്വം ആണത്രേ ഫൂട്ട് ലൂസ് കര്‍മ്മകരന്റെ ഇടതു(?) കാല്‍ ഒടിച്ചത്.

ചുരുക്കിപ്പറഞ്ഞാല്‍, ഒരു നവ ലിബറല്‍ ഭരണക്രമത്തില്‍ ,ഉത്പാദന, വിതരണ വ്യവസ്ഥകളുടെ വരേണ്യ ഘടകകക്ഷി  മൂലധന ഉപചയം തന്നെയാണ്. എത്ര സരളം.



ഫൂട്ട് ലൂസ് ചേട്ടനോട് 'ഇന്ന് വീട്ടിലേക്കു പാല് വേണ്ട" എന്ന് മൊഴിഞ്ഞു ഞാന്‍ ഒരു കോള കുടിക്കാന്‍ ചിയാപാസ് ചന്തയിലേക്ക് നടന്നു.

3 comments:

  1. Thought provoking post. Here's a quick comment: ജനപ്പെരുപ്പം ഒരു ഫാക്ടറായിരിക്കാം‍, പക്ഷെ അതിനേക്കാളേറെ ഫ്യൂഡൽ സിസ്റ്റത്തിൽ നിന്നും പിടിവിടാത്ത,കാലഹരണപ്പെട്ട ജാതീയമായ തരംതിരിവുകൾ നിലനിർത്തുന്ന സാമൂഹ്യാവസ്ഥ,നിരക്ഷരത/ അവകാശങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മ.. ഇങ്ങനെ പലതുമായിരിക്കും കാരണം എന്നു തോന്നുന്നു.പൂർണമായി ഒരു ഫ്യൂഡൽ ഡിസ്കണക്റ്റ് സാധ്യമാവാതെ എങ്ങനെ ഈ സമൂഹം വ്യവസായ വത്കൃതം എന്ന് പോലും പറയും? (കേരളം കുറച്ചെങ്കിലും ഒരപവാദമായേക്കാം‍.) ഉത്തേരേന്ത്യയിലെ ഇടത് പക്ഷം ഈ സാമൂഹികാവസ്ഥ പൊളിച്ചടുക്കാൻ മാത്ര്മ്‍ ശക്തിയാർജിച്ചതുമില്ല . ഭൂവുടമകളും ഉന്നതന്മാരും നയിക്കുന്ന പല പാർട്ടികൾക്കും ഭരണകൂടങ്ങൾക്കും‍ വോട്ട് കുത്തുന്ന കൂട്ടം എന്നതൊഴിച്ചാൽ ഇവർ അസം‍ഘടിതരായി തുടരുന്നതാവും താല്പര്യം‍. തീർച്ചയായും നിയൊ-ലിബറൽ കാലത്ത് തൊഴിൽ എന്നതിന്‌ ഒരു അഡ്ഹോക്ക് സ്വഭാവം കൂടുതൽ വരുത്തുന്നുമുണ്ട്. അന്നത്തെ അപ്പം കിട്ടനുള്ള കളികൾക്കപ്പുറം‍ മറ്റൊന്നും ചിന്തിക്കേണ്ടാത്ത / പാടില്ലാത്ത ഒരു അവസ്ഥ.

    ReplyDelete
  2. അനൂപ്‌ പറഞ്ഞതത്രെയും ശരി...Surplus overpopulation in the so called underdeveloped/backward countries allows a highly developed organised sector to coexist with a vast sea of the informal sector എന്നുള്ള ഒരു പോയിന്റ്‌ ഞാന്‍ പറഞ്ഞു എന്നെ ഒള്ളു...പ്രത്യേകിച്ചും ഗ്ലോബല്‍ സൌത്ത് ടോപോഗ്രഫി കണക്കിലെടുത്താല്‍....

    "ഫ്യൂഡല്‍ സിസ്റ്റത്തില്‍ നിന്നും പിടിവിടാത്ത,കാലഹരണപ്പെട്ട ജാതീയമായ തരംതിരിവുകള്‍"....we are more feudal in terms of attitudes and perceptions, than the economy itself....

    നെറ്റിയിലെ വിയര്‍പ്പു കൊണ്ടു അപ്പം ഭക്ഷിക്കാന്‍ (ശ്രമിച്ചിട്ടും) കഴിയാത്തവനോട് ആകാശത്തിലെ പറവകളെ നോക്കുവിന്‍ എന്ന് പറഞ്ഞ സെമിറ്റിക് ഇഗ്നോരന്സിനെ കുറിച്ച് എന്ത് പറയുന്നു?

    ReplyDelete
  3. പൗരോഹിത്യത്തിന്റെ യുക്തികള്‍ പാവപ്പെട്ടവന് വേണ്ടിയുള്ളതാണെന്ന് തോന്നിയിട്ടില്ല, ഒരു മതത്തിലും. സമ്പത്ത് കൂട്ടിവെക്കരുതെന്ന ആശയമായിരിക്കാം, ഏതു മതമായാലും ഈ വക കിത്താബുകളൂം എഴുത്തുകളൂം അതിസമ്പന്നരെ ഉദ്ദേശിച്ചുള്ളതല്ലെ, എനിക്കാണെങ്കില്‍ അതില്‍ വലിയ താല്പര്യമില്ല താനും.
    പൂര്‍ണ്ണമായും രാഷ്ട്രീയമായി സോള്‍വ് ചെയ്യേണ്ട ഒരു പ്രശ്നമല്ലേ ഇത്?

    ReplyDelete