Sunday, 2 September 2012

മഹുവാ

നീ എനിക്ക് 'മഹുവാ' മരം.
ഹൃദയത്തില്‍ സംഗ്രഹിക്കുകയും അധരങ്ങള്‍ കൊണ്ടു ഏറ്റു പറയുകയും ചെയ്യേണ്ടുന്ന 
വിശുദ്ധ 'ടോട്ടം'.

അലിവുള്ള ദൈശികവീഞ്ഞ് സൂക്ഷിച്ചുവെച്ചിരിക്കുന്ന -
പഴയ തോല്‍ക്കുടങ്ങള്‍ , നിന്റെ മഞ്ഞപ്പൂക്കള്‍.

കാട്ടുവവ്വാലുകള്‍ പരാഗണം നടത്തുന്ന -
മാംസത്തെക്കാള്‍ മിനുത്ത , അവയുടെ ഉള്‍ദളങ്ങള്‍.
കഷായിത-ഗോത്ര മോണകള്‍ രാകിത്തിന്നുന്ന-
തുടുസൂര്യന്മാര്‍ , നിന്റെ പഴങ്ങള്‍.

നിന്റെ ഗന്ധം ചുത്തപ്പുള്ളി സമം.
നിന്റെ രുചി 'മുള്ളോ' വെണ്ണമയം.

നീ,
എന്‍റെ വീട്ടിന്‍പറമ്പിലെ ഏക മഹുവാമരം.
മനസ്സിന്‍പറമ്പില്‍ പക്ഷെ , നിറയെ നിറയെ വയലറ്റ് മഹുവാതൈകള്‍ :)

3 comments:

  1. ആരോടൊക്കെയോ ഉള്ള ദേഷ്യം ഇവിടെ പോസ്റ്റുകളായി പറഞ്ഞു തീര്‍ക്കുകയാണെന്നു തോന്നുന്നു. വരികളില്‍ ഒരു ചടുലത .. ആശംസകള്‍..

    ReplyDelete
  2. ചടുലതയാർന്നവരികളിൽ ഒളിച്ചിരിക്കുന്ന വ്യത്യസ്ത്ഥമായ ആശയം..വ്യത്യസ്ഥമായ ഒരു കവിയെ ഇവിടെ കാണുന്നൂ....നല്ല നമ്സ്കാരം

    ReplyDelete